manja
മഞ്ഞപ്പിത്തം

കൊല്ലം: ജില്ലയിൽ വീണ്ടും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) പടരുന്നു. ദിവസങ്ങളോളം മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യാതിരുന്ന സാഹചര്യം മാറിയാണ് പലയിടങ്ങളിലും ഇപ്പോൾ പടർന്നു തുടങ്ങിയിരിക്കുന്നത്. രോഗാണുക്കളാൽ മലിനമായ കുടിവെള്ളം, ആഹാര പാനീയങ്ങൾ എന്നിവ വഴി പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ). രോഗാണു ശരീരത്തിൽ പ്രവേശിച്ച് 15 മുതൽ 45 ദിവസത്തിനുള്ളിൽ മഞ്ഞപ്പിത്ത രോഗലക്ഷണങ്ങൾ ഉണ്ടാകാം. പനി, തലവേദന, വിശപ്പില്ലായ്മ,ഛ‌ർദ്ദി, ക്ഷീണം, മൂത്രം മഞ്ഞനിറത്തിൽ കാണപ്പെടുക, കണ്ണുകളിൽ മഞ്ഞപ്പ് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

പച്ചവെള്ളത്തിൽ വിശ്വസിക്കരുത്
 തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
 തിളപ്പിച്ച വെള്ളവും പച്ചവെള്ളവും കൂട്ടിക്കലർത്തരുത്
 സൽക്കാരങ്ങളിൽ വെൽക്കം ഡ്രിങ്ക് ഒഴിവാക്കുക
 കുട്ടികൾക്ക് സ്‌കൂളിൽ തിളപ്പിച്ചാറ്റിയ വെള്ളം കൊടുത്തയയ്ക്കുക

 ടാങ്കുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക

 ക്ലോറിനേറ്റ് ചെയ്ത ജലവും തിളപ്പിച്ചാറ്റുക
 ടോയ്‌ലെറ്റ് ഉപയോഗിച്ച ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
 തുറന്നുവച്ച ആഹാരങ്ങൾ കഴിക്കരുത്

രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സർക്കാർ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. സ്വയം ചികിത്സ ഒഴിവാക്കണം. കൃത്യമായ ചികിത്സയെടുത്തില്ലെങ്കിൽ കരളിനെ ബാധിച്ച് മരണത്തിലേക്കും നയിക്കും.

ജില്ലാ മെഡിക്കൽ ഓഫീസ്