അഞ്ചൽ: കഞ്ചാവ് കൈവശം വച്ചതിന് അമ്മയും മകളും അറസ്റ്റിൽ. പുനലൂർ താലൂക്ക് ആലയമൺ വില്ലേജ് കുട്ടിനാട് ദേശത്ത് നിഷാ മൻസിലിൽ ഷാഹിദ (55), മകൾ സൻസ സലിം (37) എന്നിവരാണ് അറസ്റ്റിലായത്. റേഞ്ച് ഇൻസ്പെക്ടർ മോനി രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഷാഹിദയെ 520ഗ്രാം കഞ്ചാവുമായി കണ്ടെത്തിയത്. അഞ്ചൽ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജുകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് 50 ഗ്രാം കഞ്ചാവുമായി സൻസ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷിബു പാപ്പച്ചൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി. ബിജുകുമാർ, സി.ഇ.ഒ മാരായ സുരേഷ്, ജിയോ ജോസ്,ഡ്രൈവർ കണ്ണൻ ഡബ്ള്യു.സി.ഓമാരായ റിനി, ദീപ, മഹേശ്വരി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.