
കൊല്ലം: ഒരു വയസെത്തും മുന്നേ ലോക റെക്കോഡിൽ ഇടം നേടി ആദ്ധ്യാ അഭിരാജ്!. പിന്തുണയില്ലാതെ ഇരുന്നാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. ഏഴ് മാസവും പതിന്നാല് ദിവസവും പ്രായമുള്ള ആദ്ധ്യാ അഭിരാജ് പതിനഞ്ച് മിനിട്ട് നേരമാണ് മറ്റാരുടെയും പിന്തുണയില്ലാതെ ഇരുന്നത്. തീരെ ചെറിയ കുഞ്ഞുങ്ങൾ ഇങ്ങിനെ ഇരിക്കുന്നത് അപൂർവമാണ്. ഇത് ബോദ്ധ്യപ്പെട്ടപ്പോഴാണ് ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കോഡിന് അപേക്ഷ നൽകിയതും പരിശോധനകൾക്ക് ശേഷം റെക്കോഡിൽ ആദ്ധ്യാ അഭിരാജിന് ഇടം ലഭിച്ചതും. 'ലോംഗസ്റ്റ് ടൈം സിറ്റ് വിത്തൗട്ട് എനി സപ്പോർട്ട് (ഇൻഫന്റ്) എന്ന് രേഖപ്പെടുത്തിയാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. കരുനാഗപ്പള്ളി അമൃതപുരി നെടിയവീട്ടിൽ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ അഭിരാജിന്റെയും സോഫ്ട് വെയർ എൻജിനിയർ ഉത്തരയുടെയും മകളാണ്.