കൊല്ലം: വനിത കമ്മിഷൻ നടത്തിയ ജില്ലാതല സിറ്റിംഗിൽ പരിഗണിച്ച 72 കേസുകളിൽ 24 എണ്ണം തീർപ്പാക്കി. ആറ് കേസുകളിൽ റിപ്പോർട്ട് തേടി. ബാക്കിയുള്ള 42 കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. വനിത കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ സിറ്റിംഗിന് നേതൃത്വം നൽകി. ലോ ഓഫിസർ ചന്ദ്രശോഭ, അഡ്വ. ഹേമ ശങ്ക‌, അഡ്വ. സീനത്ത്, മറ്റ് വനിത സെൽ പ്രതിനിധികൾ എന്നിവ‌‌‌ർ പങ്കെടുത്തു.