
കൊല്ലം: ശാസ്ത്രസാങ്കേതിക രംഗത്ത് രാജ്യത്തെ പ്രധാനശക്തിയാക്കി മാറ്റിയത് ദീർഘവീക്ഷണത്തോടെയുള്ള ജവഹർലാൽ നെഹ്‌റുവിന്റെ നേതൃപാടവമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിന്റെ 134-ാം ജന്മദിനത്തോടനുബന്ധിച്ച് ഡി.സി.സിയിൽ സംഘടിപ്പിച്ച ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദരിദ്ര രാജ്യമായിരുന്ന ഇന്ത്യയെ ഭാവി തലമുറയ്ക്ക് വേണ്ടി ആധുനിക ഇന്ത്യയാക്കി മാറ്റിയതും നെഹ്‌റുവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ അദ്ധ്യക്ഷനായി. കെ.പി.സി.സി വക്താവ് അനിൽബോസ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ സൂരജ് രവി, എൻ.ഉണ്ണിക്കൃഷ്ണൻ, ജി.ജയപ്രകാശ്, തൃദീപ് കുമാർ. എം.എം.സഞ്ജീവ് കുമാർ, എസ്.ശ്രീകുമാർ, വാളത്തുംഗൽ രാജഗോപാൽ, ആദിക്കാട് മധു, ബ്ലോക്ക് പ്രസിഡന്റുമാരായ പാലത്തറ രാജീവ്, പ്രാക്കുളം സുരേഷ്, ഡി.ഗീതാകൃഷ്ണൻ, ആർ.രമണൻ, മണ്ഡലം പ്രസിഡന്റുമാരായ മുണ്ടയ്ക്കൽ രാജശേഖരൻ, സാബ്ജാൻ, മീര രാജീവ്, ഗോപാലകൃഷ്ണപിള്ള, ജി.ആർ.കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.