കൊല്ലം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തിയെന്ന കേസിൽ പ്രതിയെ വെറുതെവിട്ടു. ഇളമ്പള്ളൂർ കുരീപ്പള്ളി നാരായണ വിലാസത്തിൽ രാകേഷിനെയാണ് കൊല്ലം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.സുധാകാന്ത് വിട്ടയച്ചത്.
2022 ജൂലായ് 22 ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടിലെത്തി നടത്തിയ പരിശോധന വീടിന്റെ മതിലിനോട് ചേർന്ന് പ്രതി നട്ടുനനച്ചു വളർത്തിയ കഞ്ചാവ് ചെടി കണ്ടെടുത്തെന്നായിരുന്നു കേസ്. തെളിവുകളുടെ അഭാവത്തിൽ പ്രതിക്കെതിരായ കുറ്റം നിലനിൽക്കില്ലെന്ന് കണ്ടാണ് കോടതി പ്രതിയെ വിട്ടയച്ചത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ കൊട്ടിയം എൻ.അജിത്ത്കുമാർ, മഞ്ജു പ്രഭാകരൻ, ആർ.ശ്രീരഞ്ജു എന്നിവർ ഹാജരായി.