പവിത്രേശ്വരം : കൈതകോട്, ഇന്ത്യൻ ബാങ്ക് ജംഗ്‌ഷൻ റോഡ്, പൊരീക്കൽമുക്ക്, തുരത്തേൽമുക്ക് റോഡുകൾ കുഴികൾ കൊണ്ട് നിറഞ്ഞതോടെ അപകടങ്ങൾ തുടർക്കഥയാകുന്നു. പവിത്രേശ്വരം പഞ്ചായത്തിലെ മറ്റ് റോഡുകളെല്ലാം നവീകരിച്ച് സഞ്ചാര യോഗ്യമായെങ്കിലും കൈതകോട് , പൊരീക്കൽ മുക്ക് നിവാസികളുടെ യാത്രാദുരിതത്തിന് അറുതിയില്ല.
അധികൃതർ ഇടപെടണം
പ്രസിദ്ധമായ ഒരു ക്ഷേത്രവും രണ്ട് ക്രിസ്‌ത്യൻ ദേവാലയങ്ങളും ഒരു സ്‌കൂളുമുള്ള പ്രദേശത്തെ തിരക്കേറിയ റോഡാണ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളാകുന്നത്.കുഴികളിൽ ഇരുചക്ര വാഹനങ്ങൾ വീണ് നിരവധി അപകടങ്ങൾ ഉണ്ടായെങ്കിലും പലരും പുറത്ത് പറയുന്നില്ല. കാര്യമായ പരിക്കുകൾ സംഭവിക്കാത്തതും അധികൃതർക്ക് ആശ്വാസമാകുന്നു. പല തട്ടിലുള്ള ജനപ്രതിനിധികൾക്ക് നാട്ടുകാർ നിവേദനം നൽകിയെങ്കിലും ഫലപ്രദമാകുന്നില്ല.