അഞ്ചൽ: വയലാ എൻ.വി യു.പി സ്കൂളിലെ ശിശുദിനാഘോഷം കവി അനീഷ് കെ.അയിലറ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി. രാമാനുജൻപിള്ള അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക പി.ടി.ഷീജ, അനിൽ ആയുർ, ടി.വി.സലാഹുദ്ദീൻ, എൻ.തങ്കപ്പൻപിള്ള, പി.എസ്. അഞ്ജലി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ റാലി , കലാപരിപാടികൾ , അങ്കണവാടി കുട്ടികൾക്കായി ചിത്രരചനാ മത്സരം എന്നിവയും നടന്നു.