കൊട്ടാരക്കര: സി.പി.എം കൊട്ടാരക്കര ഏരിയ സമ്മേളനം ഇന്ന് മുതൽ 18വരെ ഉമ്മന്നൂരിൽ നടക്കുമെന്ന് ഏരിയ സെക്രട്ടറി പി.കെ.ജോൺസൺ വാ‌ർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് കൊടിമര- പതാക ജാഥകൾ നടക്കും. 16,17 തീയതികളിലായി പിണറ്റിൻമുകൾ പൈങ്ങയിൽ കെ.ആർ.ഉറയമൺ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും. നാളെ രാവിലെ 9.30ന് സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ ഉദ്ഘാടനം ചെയ്യും. 165 പ്രതിനിധികൾ പങ്കെടുക്കും. റിപ്പോർട്ട്, ചർച്ച, തിരഞ്ഞെടുപ്പ് എന്നിവ നടക്കും. 18ന് വൈകിട്ട് 5ന് നെല്ലിക്കുന്നം ജംഗ്ഷനിൽ റെഡ് വോളണ്ടിയർ പരേഡും ബഹുജന റാലിയും നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ, എസ്.ജയമോഹൻ, പി.എ.എബ്രഹാം, എക്സ്.ഏണസ്റ്റ്, ബി.രാധാമണി, കെ.സുന്ദരേശൻ, പി.ഐഷാപോറ്റി എന്നിവർ സംസാരിക്കും. വാ‌ർത്താസമ്മേളനത്തിൽ സംഘാടക സമിതി പ്രസിഡന്റ് പി.ജെ.മുരളീധരൻ ഉണ്ണിത്താൻ, സെക്രട്ടറി ആർ.സുനിൽകുമാ‌ർ എന്നിവരും പങ്കെടുത്തു.