bjp-

കൊല്ലം: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ ദുരവസ്ഥക്കും മാലിന്യപ്രശ്നങ്ങൾക്കും പരിഹാരം ആവശ്യപ്പെട്ട് ബി.ജെ.പി പാരിപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ജില്ലാ അദ്ധ്യക്ഷൻ ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. വയയ്ക്കൽ സോമൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി പാരിപ്പള്ളി ഏരിയ പ്രസിഡന്റ് സുരേഷ് ചന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനും പാരിപ്പള്ളി ഏരിയ ജനറൽ സെക്രട്ടറിയുമായ ബൈജു ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.
ബി.ജെ.പി ജില്ലാ സെക്രട്ടറി പരവൂർ സുനിൽ, മുൻ സംസ്ഥാന സമിതി അംഗം അഡ്വ. രാജേന്ദ്രൻ മാഷ്, പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ് കുറുമണ്ടൽ, ജനറൽ സെക്രട്ടറി ഷൈമ, മഹിളാമോർച്ച ജനറൽ സെക്രട്ടറി ജയനി, യുവമോർച്ച പരവൂർ മണ്ഡലം പ്രസിഡന്റ് ബിപിൻ രാജ്, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സുദർശനൻ, പാരിപ്പള്ളി ഏരിയ വൈസ് പ്രസിഡന്റുമാരായ സത്യബാബു, ഷിബു വേളമാനൂർ, സെക്രട്ടറി സുമേഷ്, ഐശ്വര്യ, എഴിപ്പുറം വാർഡ് അംഗം സത്യപാലൻ, മുരളീധരൻ എന്നിവർ സംസാരിച്ചു.