കൊല്ലം: ശിശുദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്‌കൂളുകളിലായി കുട്ടികൾക്കായി സാമൂഹിക, മാനസിക, ശാരീരിക വിജ്ഞാന പ്രദമായ വിഷയങ്ങളെക്കുറിച്ച് കരുനാഗപ്പള്ളി പൊലീസിന്റെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു.
കരുനാഗപ്പള്ളി ടൗൺ യു.പി സ്‌കൂളിൽ എസ്.ഐ വേണുഗോപാൽ, കരുനാഗപ്പള്ളി ടൗൺ എൽ.പി സ്‌കൂളിൽ ഡോ. പാർവതി, കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സൈബർ സെൽ എ.എസ്.ഐ അരുൺ, ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കൗൺസിലിസ്റ്റ് ധന്യ സുധീഷ്, കരുനാഗപ്പള്ളി മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.സി.പി.ഒ രാജീവ്കുമാർ , കുലശേഖരപുരം കളരി വാതുക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സൈബർ സെല്ലിലെ എ.എസ്.ഐ അരുൺ എന്നിവർ ക്ലാസുകൾ നയിച്ചു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു, എസ്.ഐ മാരായ ഷമീർ, കണ്ണൻ, കുരുവിള, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ മാരായ കൃഷ്ണകുമാർ, സജീർ എന്നിവർ നേതൃത്വം നൽകി.