al

പുത്തൂർ: പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ കൈതകോട് തെക്ക് 88-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണ് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഒരു കുട്ടിക്ക് തലയിൽ 6 തുന്നലും മറ്റൊരു കുട്ടിക്ക് ഒരു തുന്നലുമുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം കുട്ടികൾ ഉറങ്ങാൻ കിടന്നതിന് സമീപമുള്ള ബഞ്ചിലേക്ക് പാളി ഇളകി വീഴുകയായിരുന്നു. അവിടെ നിന്ന് തെറിച്ച് കുട്ടികളുടെ തലയിലേക്ക് വീണാണ് പരിക്കേറ്റത്. എകദേശം 6 മീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള പാളിയാണ് ഇളകി വീണത്. പരിക്കേറ്റ കുട്ടിക്കളെ കുണ്ടറയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുട‌ർന്ന് അങ്കണവാടി താത്കാലികമായി സമീപമുള്ള മറ്റൊരു കെട്ടിടതിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, വാർഡ് അംഗം സ്മിത, സെക്രട്ടറി അനിൽകുമാർ, അസി. സെക്രട്ടറി അരുൺ നാഥ് എന്നിവർ അങ്കണവാടി സന്ദ‌ർശിച്ചു.