
കുണ്ടറ: ആറുമുറിക്കട മാർത്തോമ്മ ഹൈസ്കൂളിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ ബോൾ ബാഡ്മിന്റൺ മത്സരത്തിൽ ഗോൾഡ് മെഡൽ ജേതാക്കളായ ആർ.അംബരീഷ്, സാവിയോ അജി എന്നിവരെയും സിൽവർ മെഡൽ ജേതാവായ എസ്.ആരുഷിയെയും ശിശുദിന റാലിയോട് അനുബന്ധിച്ചുള്ള ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ മാനേജർ അലക്സ്.പി.ജോൺ അദ്ധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം എന്നിവർ കുട്ടികൾക്ക് മെഡൽ നൽകി. എഴുകോൺ എസ്.ഐ ഐ.ജോസ് ശിശുദിന റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് സൂസൻ.പി.തോമസ്, ബാഡ്മിന്റൺ കോച്ച് അനന്തഗോപനെ പൊന്നാട നൽകി ആദരിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീജിത്ത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ സ്കൂൾ ബോർഡ് പ്രതിനിധികൾ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ ബോർഡ് പ്രസിഡന്റ് സുരാജ്കോശി, ജോൺ ഡാനിയൽ, അഡ്വ.വൈ. ജോപ്പച്ചൻ, അലക്സ് മാമച്ചൻ, വി.സി.മാമച്ചൻ, ഡോ.റെനി ജോൺ പണിക്കർ, ബിനി തോമസ്, കെ.സി.അനിത, മെൽവിൻ.കെ.മോനച്ചൻ എന്നിവർ സംസാരിച്ചു.