ചടയമംഗലം: ചടയമംഗലം പോരേടത്ത് പ്രവർത്തിച്ചിരുന്ന മാവേലി സ്റ്റോർ സപ്ലൈകോ സൂപ്പർമാർക്കറ്റായി നവീകരിച്ചതിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ആദ്യ വില്പന നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സാം.കെ.ഡാനിയൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി.വി.നായർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.രാജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷംന നിസാം, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീജ ഷെഫീഖ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.വിഷ്ണുരാജ്, തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ സ്വാഗതവും സപ്ലൈക്കോ തിരുവനന്തപുരം മേഖല മാനേജർ എ.സജാദ് നന്ദിയും പറഞ്ഞു.