
തൊടിയൂർ: ചുമട്ടുതൊഴിലാളികളെ ഇ.എസ്.ഐ പരിധിയിൽ കൊണ്ടുവരിക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, നിയമം പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചുമട്ടു തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ ക്ഷേമനിധി ഓഫീസകൾക്ക് മുന്നിലും നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ഉപകാര്യാലയത്തിലേക്ക് നടത്തിയ മാർച്ചും ധർണയും ചുമട്ടുത്തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന ട്രഷറർ ചിറ്റൂമൂല നാസർ ഉദ്ഘാടനം ചെയ്തു. മുടിയിൽ മുഹമ്മദ് കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ധർണയിൽ വൈ.ഷാജഹാൻ, ബാബു അമ്മവീട്, തടത്തിൽ സലീം, എം.നിസാർ, കൃഷ്ണപിള്ള, ഷഹാറുദീൻ, യൂസുഫ് കുഞ്ഞ്, എം.പി.സുരേഷ് ബാബു, ഷാജി കൃഷ്ണൻ, രമേശ് ബാബു, കെ.എം.കെ സത്താർ, സുനിൽ കൈലാസം, ബിനു ക്ലാപ്പന, തുളസി, ദിലീപ് കളരിക്ക മണ്ണേൽ എന്നിവർ സംസാരിച്ചു. കേരള ഫീഡ്സ് ഫാക്ടറിക്കുമുന്നിൽ നിന്ന് ആരംഭിച്ച മാർച്ചിന് സബീർ വവ്വാകാവ്, അനിയൻ വിളയിൽ, അൻസാർ പുതിയകാവ്, രവീന്ദ്രൻ പിള്ള, താര ഭാവനം ശശി, നിസാർ കുരുങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.