sisiudinan-
ശിശുദിനാഘോഷത്തോടനുബന്ധിച്ച് ഇടക്കുളങ്ങര ചാച്ചാജി പബ്ലിക് സ്കൂളിൽ ജവഹർലാൽ നെഹ്റുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തതപ്പോൾ

തൊടിയൂർ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ഇടക്കുളങ്ങര ചാച്ചാജി പബ്ലിക് സ്കൂളിൽ ജവഹർലാൽ നെഹ്റുവിന്റെ അർദ്ധ കായ പ്രതിമ അനാച്ഛാദനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷാജി മാമ്പള്ളി അനാച്ഛാദന കർമ്മം നിർവഹിച്ചു. സ്കൂൾ ഡയറക്ടർ ആർ. സനജൻ, സ്റ്റാഫ് സെക്രട്ടറി ഷംന എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.