
പുത്തൂർ: കുവൈറ്റിലെ ഫർവാനിയയിലുണ്ടായ വാഹനാപകടത്തിൽ കൈതക്കോട് സ്വദേശിനി മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനിൽ ജയകുമാരിയാണ് (48) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11.30നായിരുന്നു അപകടം. താമസ സ്ഥലത്തേക്ക് ടാക്‌സിയിൽ പോകവേ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഭർത്താവ്: പരേതനായ ബാബു. മക്കൾ: പരേതനായ മിഥുൻ. മിദു. മരുമകൻ: രാഹുൽ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.