കുണ്ടറ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പേരയം ഗ്രാമപഞ്ചായത്ത് പരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും ഘടക സ്ഥാപനങ്ങൾക്കും ഹരിത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. പഞ്ചായത്തിന്റെയും ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും ഓഡിറ്റിംഗി​ന്റെ അടിസ്ഥാനത്തിൽ, മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങൾക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തത്. പ‌ഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് റെയ്‌ച്ചൽ ജോൺസൺ അദ്ധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി. സ്‌റ്റഫോഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ. ഷേർളി, ഗ്രാമ പഞ്ചായത്തംഗം വിനോദ് പാപ്പച്ചൻ, പഞ്ചായത്ത് സെക്രട്ടറി എം.ജി. ബിനോയി എന്നിവർ സംസാരിച്ചു.