അഞ്ചൽ: അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിൽ നടന്നുവന്ന അഞ്ചൽ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം മുൻ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സി. അമ്പികാകുമാരി അദ്ധ്യക്ഷനായി. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദ് കരവാളൂർ ഗ്രാമപഞ്ചായത്ത പ്രസിഡന്റ് ലതികമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായി ജി. പ്രമോദ്, ആനിബാബു, ആനന്ദി, ജാസ്മിൻ മഞ്ചൂർ, എസ്. അനുജ, സോമരാജൻ, അഖിൽ രാധാകൃഷ്ണൻ, ഉമാദേവി, എ.ഇ.ഒ ജഹ്ഫറുദീൻ, സ്കൂൾ പ്രിൻസിപ്പൽ കെ. അനസ് ബാബു, പി.ടി.എ പ്രസിഡന്റ് സോജു, എസ്.എം.സി. പ്രസിഡന്റ് ബി. അജയൻ, സബ് കമ്മിറ്റി കൺവീനർമാരായ ആർ. രമേശ്, ജിയാസ് ഖാൻ, സുബീഷ്, ആർ. രമേശ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, വി.വൈ.വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ നാല് ദിവസമായി ഏഴ് വേദികളിലായിട്ടാണ് മത്സരം നടന്നത്. അയ്യായിരത്തോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.