 
പോരുവഴി: കൊല്ലം ജില്ലാ ക്ഷീര സംഗമം പാലാഴി 2024ന് ശാസ്താംകോട്ടയിൽ തുടക്കമായി. പാതിരിക്കൽ ക്ഷീര സംഘം പ്രസിഡന്റ് സി.രാജേഷ് കുമാർ പതാക ഉയർത്തി. കന്നുകാലി പ്രദർശന മത്സരത്തിന്റെ ഉദ്ഘാടനം ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ നിർവഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത് അംഗം എൻ.പങ്കജാക്ഷൻ അദ്ധ്യക്ഷനായി. ഡയറി ഫാം ഇൻസ്ട്രക്ടർ ആർ.പദ്‌മജദേവി സ്വാഗതം പറഞ്ഞു. ഗോ രക്ഷാ ക്യാമ്പ് വെറ്ററിനറി ഡോക്ടർമാരായ ഡോ.ഗോകുൽ, ഡോ.അഖില കൃഷ്ണൻ എന്നിവർ നയിച്ചു. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.സമദ്, ബ്ലസൻ, ക്ഷീരസംഘം പ്രസിഡന്റുമാരായ വി.വേണുഗോപാലക്കുറുപ്പ്, ബി.സുരേഷ് എന്നിവർ സംസാരിച്ചു. പാതിരിക്കൽ ക്ഷീരസംഘം സെക്രട്ടറി അരുൺ എസ്.നായർ നന്ദി പറഞ്ഞു.
തുടർന്ന് വീട്ടിനാൽ ദേവീക്ഷേത്ര പരിസരത്തു നടന്ന ക്ഷീരസംഘം പ്രതിനിധികൾക്കുള്ള ശിൽപശാല ശാസ്‌താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. പുലിക്കുളം ക്ഷീര സംഘം പ്രസിഡന്റ് എസ്.അനിൽകുമാർ അദ്ധ്യക്ഷനായി. കൊല്ലം ജില്ലാ ഗുണനിയന്ത്രണ ഓഫീസർ പ്രിൻസി ജോൺ സ്വാഗതം പറഞ്ഞു. ഈസ്റ്റ് കല്ലട ക്ഷീരസംഘം പ്രസിഡന്റ് കല്ലട രമേശ് മുഖ്യ പ്രഭാഷണം നടത്തി. ക്ഷീര സംഘം പ്രസിഡന്റുമാരായ പി.രവീന്ദ്രൻ പിള്ള, എൻ.സോമൻ പിള്ള, സുഭാഷ് ,ക്ഷീര സംഘം സെക്രട്ടറി ഗംഗ ദേവി എന്നിവർ സംസാരിച്ചു .ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ മഹേഷ് നാരായണൻ മോഡറേറ്ററായ സെമിനാറിൽ "ക്ഷീരസംഘങ്ങൾ ചിട്ടയോടും കാര്യക്ഷമമായും" എന്ന വിഷയത്തിൽ ക്ഷീരവികസന വകുപ്പ് റിട്ട.ജോയിന്റ് ഡയറക്‌ടർ ബിജി വി.ഈശോ ക്ലാസ് നയിച്ചു. ഡയറി ഫാം ഇൻസ്ട്രക്ടർ ഉമേഷ് കുമാർ നന്ദി പറഞ്ഞു.