sidhardha-

കൊല്ലം: ജില്ലയിലെ 27 സി.ബി.എസ്.ഇ വിദ്യാലയങ്ങളിലും നാല് ഇതര നഴ്സറി വിദ്യാലയങ്ങളിൽ നിന്നുമായി 900 ലധികം കുരുന്നുകൾ പങ്കെടുക്കുന്ന കൊല്ലം ജില്ലാ സഹോദയ കിഡ്സ് ഫെസ്റ്റിന് പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ തുടക്കമായി. വയലിനിസ്റ്റും സംഗീതജ്ഞനുമായ കളർകോട് കെ.നാരായണ സ്വാമി തിരിതെളിച്ചു. സഹോദയ മുൻ സെക്രട്ടറി സുഷമ മോഹൻ,
ട്രഷറർ സുരേഷ് സിദ്ധാർത്ഥ, ചവറ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ മാനേജർ സാബു അമ്പര, കരുനാഗപ്പള്ളി ലോട്ട്സ് പബ്ലിക് സ്കൂൾ ട്രഷറർ കെ.ഹരികുമാർ, പുത്തൂർ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ കവിത, പള്ളിമൺ സിദ്ധാർത്ഥ പി.ടി.എ പ്രസിഡന്റ് ഗിരീഷ് ചന്ദ്രൻ, പ്രിൻസിപ്പൽ ഗിരീഷ് ബാബു, വൈസ് പ്രിൻസിപ്പൽ ലിമി എന്നിവർ പങ്കെടുത്തു.

രണ്ട് ദിവസങ്ങളിലായി ഏഴ് വേദികളിൽ എൽ.കെ.ജി, യു.കെ.ജി, ഒന്ന്, രണ്ട് ക്ലാസുകളിലെ കുരുന്ന് പ്രതിഭകളാണ് മത്സരിക്കുന്നത്.

കുട്ടികളായതിനാൽ ഒന്നിലധികം ഒന്നും രണ്ടും സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കാനാണ് സഹോദയ ശ്രമിക്കുന്നത്.

നാളെ വൈകിട്ട് 4ന് പൊതുസമ്മേളനത്തോടെ ഫെസ്റ്റ് സമാപിക്കും. സമ്മേളനത്തിൽ പ്രശസ്ത സിനിമാ സംവിധായകൻ സുരേഷ് ഗോപാൽ സമ്മാനങ്ങൾ വിതരണം ചെയ്യും.