
കൊല്ലം: റവന്യുജില്ലാ സ്കൂൾ കലോത്സവം 26 മുതൽ 30 വരെ കൊട്ടാരക്കരയിൽ നടക്കും. കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടാണ് പ്രധാനവേദി. സമീപത്തുതന്നെയുള്ള ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ടൗൺ യു.പി സ്കൂൾ, മാർത്തോമ്മ ഗേൾസ് ഹൈസ്കൂൾ തുടങ്ങി വിവിധ വിദ്യാലയങ്ങളിലായിട്ടാണ് കൗമാര കലാമേള.
ലോഗോ പ്രകാശനം നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് നിർവഹിച്ചു. പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ ജോൺ.പി.കരിക്കം അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ഐ.ലാൽ, ജേക്കബ് ജോൺ കല്ലുംമൂട്ടിൽ, തോമസ്.പി.മാത്യു, മാത്യു സാം, ജേക്കബ്.പി.എബ്രഹാം, എം.ഷേർഷ, പരവൂർ സജീവ്, ബി.ശശിധരൻ പിള്ള, എസ്.എച്ച്.ഗണേശ് എന്നിവർ സംസാരിച്ചു. മണലിൽ എം.ജി.എൽ.പി സ്കൂളിലെ അദ്ധ്യാപകൻ എസ്.എച്ച്.ഗണേഷ് തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തത്.
പന്തൽ കാൽനാട്ട് ഇന്ന്
കലോത്സവത്തിന്റെ പന്തൽകാൽനാട്ട് കർമ്മം ഇന്ന് രാവിലെ 9.30ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നിവഹിക്കും.