കൊല്ലം: ഓക്സ്ഫോർഡ് സ്കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ഓക്സ്ഫോ കെയർ എന്ന പേരിൽ ഇന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2 വരെ സ്കൂൾ അങ്കണത്തിലാണ് ക്യാമ്പ്.
അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, അക്യുപങ‌്‌ചർ തുടങ്ങിയ മെഡിക്കൽ മേഖലകളിലെ ഓക്സ്ഫോർഡ് സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ പതിനഞ്ചിൽപരം ഡോക്ടർമാർ നേതൃത്വം നൽകും. അൽ ആരിഫ്, മെഡിസിറ്റി, അസീസിയ മെഡിക്കൽ കോളേജ്, എൻ.എസ്, അഹല്യ തുടങ്ങിയ ആശുപത്രികളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലാ കളക്ടർ എൻ.ദേവീദാസ്, കൊല്ലം ഡി.എം.ഒ ശ്രീമതി എന്നിവർ മുഖ്യാതിഥികളാകും. ചടങ്ങിൽ ഓക്സ്ഫോർഡ് പാലിയേറ്റീവ് കെയർ പദ്ധതി പരിചയപ്പെടുത്തും. ആശുപത്രികളിൽ നിന്ന് മരുന്നുകൾ വിലക്കുറവിൽ ലഭിക്കും. കൂടാതെ അർഹരായവർക്ക് സൗജന്യമായി വീൽചെയറും നൽകും