കൊല്ലം: പട്ടത്താനം സുനിൽ എഴുതിയ സൂര്യനാരായണന്റെ അമ്മ എന്ന ബാലസാഹിത്യ കൃതി, കളക്ടർ എൻ. ദേവീദാസ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി. ജഗതി രാജിന് കൈമാറി പ്രകാശനം ചെയ്തു. പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ബി.എഡ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങി​ൽ കെ.ജി. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗവും കൊല്ലം എസ്.എൻ കോളേജ് മലയാള വിഭാഗം അസി. പ്രൊഫസർ യു. അധീഷ് പുസ്തകം പരിചയപ്പെടുത്തി. ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. അനിത, കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.വി. മനോജ്, കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ വി. സന്ദീപ്, പട്ടത്താനം സുനിൽ, ഡോ. ദിവ്യ ആർ.ചന്ദ്രൻ, ഡോ. കെ.എസ്. മിനി, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. യു. നിത്യ, ജെ. വിമല കുമാരി, ഡോ.എസ്. സുലേഖ, ആകാശ് അശോകൻ എന്നിവർ സംസാരിച്ചു. സൈന്ധവ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.