കൊട്ടാരക്കര: കിഴക്കേത്തെരുവ് സെന്റ് മേരീസ് എം.എസ്.സി എൽ.പി സ്കൂളിൽ ശിശുദിനാഘോഷം നടന്നു. മേലില ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷീജോമോൻ റാലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജേക്കബ് കോശി അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം എബ്രഹാം അലക്സാണ്ടർ, പി.ടി.എ വൈസ് പ്രസിഡന്റ് ജിജോ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി സജി തോമസ് വെങ്കലക്കടയിൽ, ഹെഡ്മാസ്റ്റർ എസ്. അലക്സാണ്ടർ, എന്നിവർ സംസാരിച്ച. ശിശുദിന റാലി പള്ളിമുക്ക് ജംഗ്ഷനിൽ എത്തി തിരികെ സ്കൂൾ അങ്കണത്തിൽ സമാപിച്ചു.