കൊട്ടാരക്കര: ചുമട്ടു തൊഴിലാളി മേഖലയിലെ തൊഴിൽ സ്തംഭനത്തിന് ഇടയാകുന്ന ചുമട്ടു തൊഴിലാളി നിയമ പരിഷ്കരണത്തെ എതിർത്തു പരാജയപ്പെടുത്തുമെന്നും തൊഴിലാളികളുടെ ജോലി ചെയ്യുവാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന ശക്തികൾക്ക് എതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും കേരള ചുമട്ടു തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി കൊറോത് ഭാസ്കരൻ അഭിപ്രായപ്പെട്ടു. ചുമട്ടുതൊഴിലാളി ക്ഷേമനിധി കൊട്ടാരക്കര ഉപസമിതി ഓഫീസ് പടിക്കൽ നടത്തിയ തൊഴിൽ സംരക്ഷണ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് വി.ഫിലിപ്പ് അദ്ധ്യക്ഷനായി. നാദിർഷാ, കലയപുരം ശിവൻപിള്ള, ചാലൂക്കോണം അനിൽകുമാർ, കെ.ജിഅലക്സ്, കുടവട്ടൂർ രാധാകൃഷ്ണൻ, മൂഴിക്കോട് സുകുമാരൻ, കെ.ബി.ഫിറോസ് അലി, സജീവൻ, മണ്ഡലം പ്രസിഡന്റുമാരായ മൈലം രഞ്ജി, ബാബു, ബ്രഹ്മദാസ്, റഷീദ്, എം.സി. ജോൺസൺ, അരുൺകുമാർ, ജോൺമത്തായി എന്നിവർ സംസാരിച്ചു.