കൊല്ലം: കൊല്ലത്ത് സ്ഥാപിക്കാൻ ഉത്തരവായ വിജിലൻസ് കോടതി കൊട്ടാരക്കരയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ കൊല്ലം ബാർ അസോസിയേഷൻ നടത്തിയ ദീർഘസമരത്തിന് പിന്തുണ നൽകിയ എല്ലാവർക്കും അസോസിയേഷൻ നന്ദി അറിയിച്ചു.
അസോസിയേഷൻ ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. എ.കെ. മനോജ്, ജില്ലാ സർക്കാർ അഭിഭാഷകൻ അഡ്വ. ജി. സിസിൻ, ബാർ കൗൺസിൽ അംഗം അഡ്വ. പി. സജീവ് ബാബു, ഡയറക്ടർ ബോർഡംഗങ്ങളായ അഡ്വ. അമ്പിളി ജബ്ബാർ, അഡ്. രേണു ജി.പിള്ള എന്നിവർ സംസാരിച്ചു.