കൊല്ലം: സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പും കൺവെൻഷനും വിജയിപ്പിക്കാനുള്ള സംഘാടക സമിതി രൂപീകരിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് എ.കെ.ശശിധരൻ ഗുരുക്കൾ അദ്ധ്യക്ഷനായി. അഡ്വ. വി.കെ.ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സാമുവൽ കുട്ടി ഗുരുക്കൾ കൃാമ്പയിൻ വിശദീകരിച്ചു. ജില്ലാ ട്രഷറർ പി.സി.സുനിൽ ആശംസ അർപ്പിച്ചു. ജില്ലാ എക്സി. അംഗങ്ങളായ ശശി.എസ്.ഗുരുക്കൾ, മോഹന ചന്ദ്രൻ ഗുരുക്കൾ, സുഭാഷ് രമാനന്ദ് എന്നിവർ പങ്കെടുത്തു.
ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ രക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. സാമുവേൽ കുട്ടി ഗുരുക്കൾ (ചെയർമാൻ), പി.സി.സുനിൽ (കൺവീനർ), എ.കെ.ശശിധരൻ ഗുരുക്കൾ, അഡ്വ. വി.കെ.ഉണ്ണിക്കൃഷ്ണൻ (വൈസ് ചെയർമാൻ), ശശി.എസ്.ഗുരുക്കൾ, ആർ.എസ്.പ്രതാപ്, മോഹനചന്ദ്രൻ ഗുരുക്കൾ (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ ചാമ്പ്യൻഷിപ്പും കൺവെൻഷനും ഡിസംബർ 22ന് രാവിലെ 8 തൽ കൊല്ലം ക്രേവൻ എൽ.എം.എസ് ബോയ്സ് സ്കൂളിൽ നടക്കും.