കൊല്ലം: കവി​ അടുതല ജയപ്രകാശി​ന്റെ 12 കവി​ത സമാഹാരങ്ങളുടെ പ്രകാശനം നാളെ പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാലയിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർ​വഹി​ക്കും. ജി.എസ്. ജയലാൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. അടുതലക്കവിതകളുടെ പാരായണ മത്സരം, സംഗീതാവിഷ്‌കരണം, ചർച്ച എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. പകൽക്കുറി വിശ്വൻ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, മതിര ബാലചന്ദ്രൻ, വർക്കല ഗോപാലകൃഷ്‌ണൻ, നൗഷാദ് പത്തനാപുരം, ജി. വിക്രമൻപിള്ള, അനീഷ് കെ.അയിലറ, അഡ്വ. എസ്.ആർ. അനിൽകുമാർ, ഡി. സുധീന്ദ്രബാബു, എൻ. രാജൻനായർ, പി. രമണിക്കുട്ടി, മടന്തകോട് രാധാക്യഷ്‌ണൻ, മടവൂർ സുരേന്ദ്രൻ, മടവൂർ രാധാകൃഷ്‌ണൻ, ചാന്നാങ്കര ജയപ്രകാശ്, ഓരനല്ലൂർ ബാബു. സന്തോഷ് പ്രി​യൻ, അജയൻ കൊട്ടറ, സി.ബി. വിജയകുമാർ, ജി. രാജശേഖരൻ, രാജുകൃഷ്ണൻ, കല്ലുവാതുക്കൽ വിജയൻ, എസ്.എസ്. സുനിത, ജി. സദാനന്ദൻ, ഡോ. ചായം ധർമ്മരാജൻ, ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ, ശാസ്‌താംകോട്ട ദാസ്, പാമ്പുറം അരവി ന്ദ് തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും. മലയാള ഐക്യവേദിയും പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാല, റിസർച്ച് ആൻഡ് റഫറൻസ് സെന്ററും സംയുക്തമായാണ് ആദരവ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.