photo
കേരള പ്രൈവറ്റ് (എയിഡഡ്) സ്കൂൾ മാനേജേർസ് അസോസിയേഷൻ കരുനാഗപ്പള്ളി ഉപജില്ലയിലെ അംഗത്വ വിതരണ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം മണി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേരള പ്രൈവറ്റ് (എയിഡഡ്) സ്കൂൾ മാനേജേർസ് അസോസിയേഷൻ കരുനാഗപ്പള്ളി ഉപജില്ലയിലെ അംഗത്വ വിതരണ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം മണി ഉദ്ഘാടനം ചെയ്തു. എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ അംഗീകരിക്കണമെന്നും ഭിന്നശേഷിയുടെ പേര് പറഞ്ഞ് അനുവദിക്കപ്പെട്ട തസ്തികകളിൽ യോഗ്യരായ അദ്ധ്യാപകർക്ക് നിയമനം നൽകിയിട്ടും അംഗീകരിക്കാത്ത സർക്കാർ നിലപാട് പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖല ആധുനികവത്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിന് സംഘടന ഏറ്റെടുക്കുന്ന പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. ആദ്യ അംഗത്വം ജില്ലാ പ്രസിഡന്റ് കല്ലട ഗിരീഷിൽ നിന്ന് ജോൺ എഫ് കെന്നേടി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ മായ ശ്രീകുമാർ സ്വീകരിച്ചു. ഉപജില്ലാ പ്രസിഡന്റ് മനോഹരൻ പിള്ള, അഡ്വ.വി.സുധീഷ്, സിസിലി, അനൂപ് മഠത്തിൽ, നാസർ എന്നിവർ സംസാരിച്ചു.