പടിഞ്ഞാറെ കല്ലട: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസനം കടലാസിൽ തന്നെ. റെയിൽവേ സ്റ്റോഷനിലെ അസൗകര്യങ്ങൾ കാണിച്ച് യാത്രക്കാർ നൽകിയ പരാതികൾക്കുള്ള പരിഹാര നടപടികൾ വൈകുന്നു. കുന്നത്തൂർ, അടൂർ ,കൊട്ടാരക്കര ,കരുനാഗപ്പള്ളി താലൂക്കുകളിലെ ജനങ്ങൾ വർഷങ്ങളായി ട്രെയിൻ യാത്രയ്ക്ക് ആശ്രയിച്ചു വരുന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനെയാണ്.
തീർത്ഥാടകർക്ക് സൗകര്യങ്ങളൊരുക്കിയില്ല
മണ്ഡലകാലമായതോടെ തീർത്ഥാടകരുടെ ഇടത്താവളമായ ശാസ്താംകോട്ട ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വന്നു പോകാനായി നിരവധി യാത്രക്കാരാണ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്.ഇവർക്ക് മതിയായ വിശ്രമസൗകര്യങ്ങളോ, യാത്രസൗകര്യങ്ങളോ ഒരുക്കിയിട്ടില്ല.
നടപ്പാക്കേണ്ട ആവശ്യങ്ങൾ
ജില്ലാ പഞ്ചായത്തിന്റെ ആസ്തി വികസന രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുള്ള ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വഴി കടന്നു പോകുന്ന കാരാളി മുക്ക് ,കുറ്റിയിൽ മുക്ക് റോഡ് പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം അതിന്റെ ബന്ധപ്പെട്ട അധികാരികൾ സ്ഥലം സന്ദർശിച്ച് മേൽനടപടികൾ പൂർത്തീകരിച്ച് വരികയാണ്. എത്രയും വേഗം പദ്ധതി നടപ്പിലാക്കുവാൻ വേണ്ട നടപടി സ്വീകരിക്കും.
അഡ്വ .അനിൽ എസ് .കല്ലേലിഭാഗം
ചെയർമാൻ
(ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ജില്ലാ പഞ്ചായത്ത് )
റെയിൽവേസ്റ്റേഷൻ നവീകരണവുമായിബന്ധപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പിയ്ക്കും റെയിൽവേ അധികൃതർക്കും നിവേദനങ്ങൾ നൽകിയിട്ടുണ്ട്. യാത്രക്കാരുടെ ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണം.
സജീവ് പരിശവിള
സെക്രട്ടറി
(റെയിൽവേ പാസഞ്ചേഴ്സ് അസോ.)