gurudharmma-
ഗുരുധർമ്മ പ്രചാരണ സഭ മണ്ഡലം സമ്മേളനം ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽ രാജ് ഉദ്ഘാടനം ചെയ്യുന്നു.

പത്തനാപുരം: ഗുരുധർമ്മ പ്രചാരണ സഭ പത്തനാപുരം മണ്ഡലം കമ്മിറ്റി മെമ്പർഷിപ്പ് വിതരണോദ്ഘാടനവും

മുൻകാല പ്രവർത്തകരെ ആദരിക്കലും സ്വാമിനി മാതാ ഗുരുചൈതന്യമയി അനുസ്മരണവും നടത്തി. ഗാന്ധിഭവനിൽ നടന്ന സമ്മേളനം ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.

അമൽ രാജ് ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് വിതരണം സഭ ജില്ലാ സെക്രട്ടറി വെഞ്ചേമ്പ് മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പിറവന്തൂർ പ്രകാശ് അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ സ്വാമിനി മാതാ ഗുരുചൈതന്യമയി അനുസ്മരണ പ്രഭാഷണം നടത്തി. കേന്ദ്ര ഉപദേശക സമിതി അംഗം പിറവന്തൂർ രാജൻ,കൂടൽ നോബൽ കുമാർ , മഞ്ചള്ളൂർ സത്യപാലൻ, മൃദുല ടീച്ചർ, റിജുവി.അമ്പാടി, എസ്.സുന്ദരേശൻ, ചേത്തടി ശശി, വിമല കാർത്തികേയൻ എന്നിവർ സംസാരിച്ചു. ജി.മുരളീധരൻ സ്വാഗതവും സുജയ വിദ്യാധരൻ നന്ദിയും പറഞ്ഞു.