തഴവ: കർപ്പൂര ഗന്ധവും ശരണം വിളികളും നിറഞ്ഞ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വി.ജി.അരുൺ ഭദ്രദീപം തെളിച്ചു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ഉദ്ഘാടാന സമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യപ്രാഭാഷണം നടത്തി. അഡ്വ. വി.ബോബൻ,​ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ജി.സത്യൻ,​ സെക്രട്ടറി അഡ്വ. കെ.ഗോപിനാഥൻ,​ രക്ഷാധികാരി അഡ്വ. എം.സി.അനിൽകുമാർ,​ എം.ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. വൃശ്ചികോത്സവ സമാരംഭ ദിനമായ ഇന്നലെ രാവിലെ മുതൽ തന്നെ പടനിലത്ത് ഭക്തജന തിരക്ക് അനുഭവപ്പെട്ടിരുന്നു. സുഗമമായ ഉത്സവ നടത്തിപ്പിന് പൊലീസ്,​ ആരോഗ്യ പ്രവർത്തകർ കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നത്.