photo
അഞ്ചൽ കൺവെൻഷൻ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ബോവസ് മാത്യു, ഫാ. മാത്യു ചരിവുകാലായിൽ. ഡോ.കെ.വി.തോമസ് കുട്ടി, രാജൻ ഏഴംകുളം തുടങ്ങിയവർ സമീപം

അഞ്ചൽ: മലങ്കര കത്തോലിക്കാ സഭ അഞ്ചൽ വൈദികജില്ലാ നേതൃത്വത്തിൽ നടക്കുന്ന 24ാമത് കൺവെൻഷൻ അഞ്ചൽ സെന്റ് ജോൺസ് സ്​കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. അഞ്ചൽ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു പ്രാരംഭ സന്ദേശം നൽകി. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഫാ. അലക്‌​സ് കളപ്പില, ഫാ. മാത്യു ചരിവുകാലായിൽ, ഫാ. ജോസഫ് നാൽപ്പതാംകളം, ഫാ. ഗീവർഗ്ഗീസ് മണിപ്പറമ്പിൽ, ഫാ. ജോഷ്വാ കൊച്ചുവിളയിൽ, ഫാ. ജിനോയി മാത്യു, ഫാ. റോണി മുരുപ്പേൽ, ഫാ. ക്രിസ്റ്റി പാലവിള കിഴക്കേതിൽ, ജനറൽ കൺവീനർ ഡോ.കെ.വി. തോമസ് കുട്ടി, കൺവീനർ രാജൻ ഏഴംകുളം എന്നിവർ സംസാരിച്ചു. കൺവെൻഷൻ 19ന് സമാപിക്കും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ സമാപന സന്ദേശം നൽകും.