photo
അഞ്ചൽ റോട്ടറിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടൻകര അങ്കണവാടി കുട്ടികൾക്കുളള സ്പോർട്സ് ഉപകരണങ്ങൾ ക്ലബ് മുൻ ട്രഷറർ പി.എസ്.ബിജു അങ്കണവാടി ടീച്ചർ രാജേശ്വരിയ്ക്ക് കൈമാറുന്നു. പ്രസിഡന്റ് എൻ. ഷാജിലാൽ, സെക്രട്ടറി ശിവദാസൻ, തോമസ് ഡാനിയേൽ തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടൻകര അങ്കണവാടിയിലെ കുട്ടികൾക്ക് സ്പോർട്സ് ഉപകരണങ്ങളും ഫാനും നൽകി. ക്ലബ് മുൻ ട്രഷറർ പി.എസ്. ബിജു, അങ്കണവാടി ടീച്ചർ രാജേശ്വരിയ്ക്ക് ഉപകരണങ്ങളും ഫാനും കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എൻ.ഷാജിലാൽ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ അഖിൽ രാധാകൃഷ്ണൻ, ക്ലബ് സെക്രട്ടറി കെ.ശിവദാസൻ, ട്രഷറ‌ർ തോമസ് ഡാനിയേൽ, മുൻ പ്രസിഡന്റുമാരായ രാമചന്ദ്രൻ, മനോഹരൻ നായർ, നിബു ഐ.ജേക്കബ്, ഷൈജു, ആൻസ് സുജ, കെ.എൽ.ഡി ബോർഡ് മുൻ സൂപ്രണ്ട് വിക്രമൻ നായർ, ഷൂജ തുടങ്ങിയവർ പങ്കെടുത്തു.