
അഞ്ചൽ: കാറിടിച്ച് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. പുത്തയം മൂന്നാറ്റിനമൂല വില്ലിക്കുളത്ത് വീട്ടിൽ കമാലുദ്ദീനാണ് (59) മരിച്ചത്. നവംബർ 3ന് രാവിലെ ഓട്ടോ സ്റ്റാൻഡിൽ നിൽക്കുമ്പോൾ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭാര്യ: ജുവൈരി. മക്കൾ: സഫീല, സബിന, സലീന. മരുമക്കൾ: റഷീദ്, റഫീക്ക്, സജിൻഷാദ്.