കൊല്ലം: പള്ളിമൺ കേന്ദ്രമായി പ്രവർത്തിക്കുന്ന സിദ്ധാർത്ഥ ഫൗണ്ടേഷന്റെ സാംസ്കാരിക വിഭാഗമായ എം.വി.ദേവൻ കലാഗ്രാമത്തിന്റെ ആർട്ട് ഗ്യാലറി കടപ്പാക്കട പോസ്റ്റ് ഓഫീസിന് സമീപം സിദ്ധാർത്ഥ നഴ്സറി സ്കൂൾ ക്യാമ്പസിൽ പ്രവർത്തനം ആരംഭിച്ചു.
ലളിതകല അക്കാഡമി സെക്രട്ടറി ബാലമുരളി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജയശ്രീ രാജ് ഭദ്രദീപം തെളിച്ചു. കോർപ്പറേഷൻ കടപ്പാക്കട ഡിവിഷൻ കൗൺസിലർ കൃപ വിനോദ്, മുൻ കൗൺസിലർ എസ്.സജിത്ത്, കടപ്പാക്കട സ്പോർട്സ് ക്ലബ് ട്രഷറർ എ.ശ്യാംകുമാർ, ഫൗണ്ടേഷൻ അഡ്വൈസറി ബോർഡ് കൺവീനർ കെ.പി.സജിനാഥ്, ഫൗണ്ടേഷൻ അംഗങ്ങളായ ആർ.ഷിബു കുമാർ, കെ.നാരായണസ്വാമി, ഡോ.ശ്രീവൽസൻ, ജി.സുന്ദരേശൻ. ഡോ.കൃഷ്ണൻകുട്ടി, ആർ.സുരേഷ് കുമാർ, സാബു അമ്പര, കെ.ഹരികുമാർ എന്നിവരും ബൈജു പുനക്കന്നൂരിന്റെ നേതൃത്വത്തിൽ 25 ചിത്രകാരന്മാരും പങ്കെടുത്തു. ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ സ്വാഗതവും ട്രഷറർ എസ്.വിനോദ് കുമാർ നന്ദിയും പറഞ്ഞു. ചിത്രപ്രദർശനം 24ന് സമാപിക്കും.