photo
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ എന്നിവർ സമീപം

കരുനാഗപ്പള്ളി: കേരളത്തിൽ നിലനിന്നിരുന്ന അറിവിന്റെ കുത്തകവത്കരണത്തെ തകർത്തെറിഞ്ഞ മഹാഗുരുവായിരുന്നു ശ്രീനാരാണ ഗുരുവെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നവോത്ഥാനവത്കരണത്തിന് നാന്ദികുറിച്ച് പുതുയൊരു സാമൂഹ്യ വ്യവസ്ഥക്ക് രൂപം നൽകി. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിത്തുകൾ കേരളത്തിന്റെ മണ്ണിൽ വിതച്ച് മാനവികതയുടെ മഹത് ദർശനങ്ങൾ ലോകത്തിന് നൽകി. അതുപോലെ ഭാരതത്തിന്റെ അദ്വൈത ദർശനങ്ങൾ ലളിതമായ മലയാളത്തിൽ സാധാരണ ജനങ്ങളിൽ എത്തിക്കാൻ ഗുരുവിന് കഴിഞ്ഞു. പ്രത്യേയ ശാസ്ത്രങ്ങളെ പ്രായോഗിക തലത്തിൽ എത്തിക്കാൻ കഴിഞ്ഞ കർമ്മ യോഗി കൂടിയായിരുന്നു ശ്രീനാരായണ ഗുരുവെന്ന് എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി മുഖ്യ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ആർ.വിദ്യാധരൻ, കെ.ജെ.പ്രസേനൻ, എസ്.സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ ക്ലാപ്പന ഷിബു, കെ.രാജൻ, അനിൽബാലകൃഷ്ണൻ, ബിജു രവീന്ദ്രൻ, ടി.ഡി. ശരത്ചന്ദ്രൻ, കെ.ബി.ശ്രീകുമാർ, വി.എം.വിനോദ്, കോ- ഓഡിനേറ്റേർമാരായ മോഹൻദാസ്, സിംലാൽ, വിവിധ ശാഖാ ഭാരവാഹികളായ രാജൻ, രഞ്ജിത്ത്, പുരുഷോത്തമൻ, അദർശ് വിജയൻ, സന്തോഷ് കുമാർ, തുളസി, രവി, രമണൻ, സജിത്ത്, പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.