ചാത്തന്നൂർ: ഗുണ്ട ആക്രമണങ്ങൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചാത്തന്നൂർ യൂണിറ്റ് പ്രസിഡന്റ് എം. ശശിധരൻ, ജനറൽ സെക്രട്ടറി ഹരി അമ്മൂസ് എന്നിവർ ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളിൽ 4 വ്യാപാരസ്ഥാപനങ്ങളിൽ ഗുണ്ട ആക്രമണമുണ്ടായി. പിരിവ് നൽകാത്തതിന്റെ പേരിൽ, തമിഴ്നാട് സ്വദേശികളായ ദമ്പതിമാരെ ഗുണ്ടകൾ ആക്രമിച്ചിരുന്നു. ഇവരെ പേടിച്ചു പരാതി നൽകാൻ പോലും കഴിയുന്നില്ല. ചാത്തന്നൂർ പെട്രോൾ പമ്പിൽനിന്നു ഇന്ധനം നിറച്ചതിന്റെ മുഴുവൻ പണം നൽകാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ പമ്പിലെ ജീവനക്കാരെയും ഇന്ധനം നിറയ്ക്കാൻ എത്തിയ വാഹന ഉടമകളെയും ആക്രമിച്ചതും കഴിഞ്ഞ ദിവസമാണ്. പൊലീസ് ശക്തമായ ഇടപെടൽ ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.