കൊല്ലം: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടുകർമ്മം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് പ്രധാന വേദിയൊരുങ്ങുന്നത്. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. 26 മുതൽ 30 വരെ കൊട്ടാരക്കരയിലാണ് കലോത്സവം.