pp

കുണ്ടറ: ട്രെയിൻ തട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുണ്ടറ കച്ചേരിമുക്ക് സ്വദേശി അജയ് (17, ജോജി) മരിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെ കൊല്ലം എഗ്മോർ ട്രെയിൻ കുണ്ടറ വഴി കടന്നുപോകുമ്പോൾ ആശുപത്രിമുക്കിൽ തുരംഗപാതയ്ക്ക് സമീപമായിരുന്നു അപകടം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുഴുമതിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ളസ് ടു വിദ്യാർത്ഥിയായിരുന്നു. സഹൃദയ നഗർ 28 (എ) ന്യൂ സെറാമിക്സ് പമ്പ് ഹൗസിന് സമീപം കെ.എസ്.ഭവനിൽ കുഞ്ഞുമോന്റെയും സുജയുടെ മകനാണ്. സംസ്കാരം പിന്നീട്.