shashidharan

പത്തനാപുരം: ഗാന്ധിഭവൻ അന്തേവാസി ശശിധരൻ (69)നിര്യാതനായി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം ഗവ. ബോയ്‌സ് സ്‌കൂളിൽ അഭയം നൽകിയിരുന്ന വിവിധ രോഗങ്ങൾക്ക് അടിപ്പെട്ട എട്ടുപേരെ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇടപെട്ട് 2020 ഏപ്രിലിൽ ഗാന്ധിഭവൻ ഏറ്റെടുത്തിരുന്നു. അതിലൊരാളാണ് ശശിധരൻ. കൊല്ലം കരിങ്ങന്നൂർ സ്വദേശിയാണെന്ന് പറഞ്ഞിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ.