ആലപ്പുഴ: ഇന്ത്യയുടെ അഭിമാനമായ മംഗൾയാനുമായാണ് പാലക്കാട് പള്ളിപ്പുറം പി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി എം.എൽ ശ്യാം കൃഷ്ണ

ഗണിതശാസ്ത്രമേളയിലെത്തിയത്. ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം. മംഗൾയാന്റെ നാലിലൊന്നാണ് വലുപ്പം. ക്യൂബ്, ക്യുബോയിഡ് രൂപത്തിലുള്ള ക്യാമറ, സിലണ്ടർ ആകൃതിയിലുള്ള പ്രൊപ്പല്ലർ, ട്രപ്പീസിയമാക്കി സോളാർ പാനൽ എന്നിവയിലൂടെ ജ്യാമിതീയരൂപങ്ങൾ നിർമ്മിതിയിൽ ഘടിപ്പിച്ചാണ്

ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡലിൽ ശ്യാം കൃഷ്ണ മത്സരത്തിനെത്തിയത്.

ആദ്യവിക്ഷേപണത്തിൽ തന്നെ വിജയിച്ച ആദ്യ ചൊവ്വാദൗത്യം, വിജയകരമായി പൂർത്തിയായ ആദ്യ ഏഷ്യൻ ചൊവ്വാ ദൗത്യം, ഏറ്റവും കുറഞ്ഞ ചെലവിൽ ചൊവ്വായിലെത്തുന്ന ദൗത്യം തുടങ്ങിയ നിരവധി പ്രത്യേകതയുള്ള

മംഗൾയാനോടും രാജ്യത്തോടുമുള്ള ആദരസൂചകമായാണ് മോഡൽ നിർമ്മിച്ചതെന്ന് ശ്യാം കൃഷ്ണ പറയുന്നു. കഴിഞ്ഞ വർഷം ചന്ദ്രയാൻ നിർമ്മിച്ച് ജില്ലാതലത്തിൽ മൂന്നാം സ്ഥാനംനേടിയ ശ്യാം ആദ്യമായാണ് സംസ്ഥാനതലത്തിൽ മത്സരത്തിനെത്തിയത്. എ ഗ്രേഡ് നേടുകയും ചെയ്തു.