കരുനാഗപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ വെച്ച് രൂപീകരിച്ചു. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യാപാരികളെ ഉൻമൂലനം ചെയ്യുന്ന തരത്തിൽ, വാടകത്തുകയിൽ പുതുതായി ഏർപ്പെടുത്തിയ പതിനെട്ടു ശതമാനം ജി.എസ് ടി. വ്യവസ്ഥ സർക്കാർ ഉടൻ പിൻ വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി
ജോജോ കെ. ഏബ്രഹാം അദ്ധ്യക്ഷനായി. യോഗം ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ജെ. മേനോൻ, ജില്ലാ സെക്രട്ടറി ഡി.വാവാച്ചൻ, ആർ.രാജഗോപാൽ, ജമീലാ ശിവരാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ജെ. മേനോൻ (നിയോജക മണ്ഡലം പ്രസിഡന്റ്), ഡി. വാവാച്ചൻ
(ജനറൽ സെക്രട്ടറി), കെ.മാത്യു (ട്രഷറർ), ആർ.രാജഗോപാൽ, പി.ഐ. ജേക്കബ്, വൈ. ബഷീർ,
ബാവീസ് വിജയൻ, (വൈസ് പ്രസിഡന്റുമാർ), റാഷിദ് വാലേൽ, നിഥിൻ വി.ബി, ശ്രീകുമാർ, സുൽഫിക്കർ
(സെക്രട്ടറിമാർ).