കൊല്ലം: നാഷണൽ ആയുഷ് മിഷൻ, കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, കൊല്ലം ജില്ല ദ്രുതകർമ്മ സാംക്രമിക രോഗ നിയന്ത്രണ സെൽ (റീച്ച്), മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ എന്നിവ സംയുക്തമായി മൺറോത്തുരുത്ത് പഞ്ചായത്തിലെ പെരിങ്ങാലം ഗവ. എച്ച്.എസ്.എസിൽ നടത്തിയ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ. അനീറ്റ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ടി. ജയപ്രകാശ് സ്വാഗതം പറഞ്ഞു. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.എസ്. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. പകർച്ചവ്യാധി പ്രതിരോധ മരുന്നു വിതരണം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോഫിയ പ്രകാശ് നിർവഹിച്ചു. കൊല്ലം റീച്ച് കൺവീനർ ഡോ. ഷാലിമ എസ്.പെരിങ്ങാലം, ഗവ. എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ഷാജി ജോർജ്ജ് എന്നിവർ സംസാരിച്ചു. എ.പി.എച്ച്.സി മൺറോത്തുരുത്ത് മെഡിക്കൽ ഓഫീസർ ഡോ. എസ്. സുരേഷ് നന്ദി പറഞ്ഞു. സാംക്രമിക രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തിൽ റീച്ച് സ്റ്റേറ്റ് കൺവീനർ ഡോ. ഐ.എസ്. ലാലി ക്ളാസെടുത്തു. തുടർന്ന് ആരോഗ്യ സർവേയും സൗജന്യ രക്ത പരിശോധനയും മെഡിക്കൽ ക്യാമ്പും നടന്നു. ഡി.എൽ.ഇ.ജി അംഗങ്ങളായ ഡോ. പി.എസ്. ശ്രീകാന്ത്, ഡോ. പി.എസ്. ഷീന, ഡോ. പത്മജ പ്രസാദ്, ഡോ. വിദ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.