കരുനാഗപ്പള്ളി: സ്‌കൂൾ പാചകത്തൊഴിലാളി കോൺഗ്രസ് ചവറ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി
എ.ഹബീബ് സേട്ട് സമരം ഉദ്ഘാടനം ചെയ്തു. ജോലി സ്ഥിരത ഉറപ്പു വരുത്തുക, ജോലി ഭാരം കുറയ്ക്കുക, പ്രായധിക്യം കൊണ്ട് പിരിയേണ്ടി വരുന്ന തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക, എല്ലാ മാസവും പത്താം തീയതിക്ക് മുമ്പായി വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചത്. റീജിയണൽ സെക്രട്ടറി ആർ ജിജി, നിർമലാ ബെൻസി,തേവലക്കര മുഹമ്മദ് കുഞ്ഞ്, പെട്രിഷ്യ, കൊട്ടുകാട് അനീസ, ആൻസി അരിനല്ലൂർ എന്നിവർ സംസാരിച്ചു.