photo
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തും ശുചിത്വം മിഷനും ചേർന്ന് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം പൂർത്തീകരിച്ച് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടമുളയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം

അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തും ശുചിത്വമിഷനും ചേർന്ന് 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രമായ ടേക് എ ബ്രേക്ക് നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇടമുളയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു. പ്രതിഷേധ സമരത്തിന് മുൻ പഞ്ചായത്ത് പ്രസിഡന്റ് കടയിൽ ബാബു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജു ആലുവിള, എസ്.ജെ. പ്രേംരാജ്, കെ.സി.എബ്രഹാം, പ്രസാദ് കോടിയാട്ട്, വിളയിൽ കുഞ്ഞുമോൻ, ആയൂർ ഗോപിനാഥ്, ഷാനവാസ് പുത്തൻവീട്ടിൽ, അരുൺരാജ്, വത്സല തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.