photo
പി.കെ.ജോൺസൺ

കൊട്ടാരക്കര: സി.പി.എം കൊട്ടാരക്കര ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വിലങ്ങറ പിണറ്റിൻമുകൾ പൈങ്ങയിൽ കെ.ആർ.ഉറയമൺ ഓഡിറ്റോറിയത്തിൽ സമാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനവും റാലിയും ഇന്ന് നെല്ലിക്കുന്നം ജംഗ്ഷനിൽ നടക്കും. പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ സംസാരിക്കും.

പി.കെ.ജോൺസൺ വീണ്ടും സെക്രട്ടറി

കാെട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയായി പി.കെ.ജോൺസൺ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 21 അംഗ ഏരിയ കമ്മിറ്റിയിലേക്ക് പി.കെ.ജോൺസൺ, ജി.സുന്ദരേശൻ, സി.മുകേഷ്, എസ്.ആർ.രമേശ്, എൻ.ബേബി, പി.ടി.ഇന്ദുകുമാർ, എം.ബാബു, ആർ.മധു, ഡി.എസ്.സുനിൽ, ആർ.രാജേഷ്, കെ.പ്രതാപ് കുമാർ, പി.ജെ.മുരളീധരൻ ഉണ്ണിത്താൻ, കെ.വിജയകുമാർ, എം.ചന്ദ്രൻ, ഫൈസൽ ബഷീർ, ആർ.സുനിൽ കുമാർ, ഉപാസന മോഹൻ, വി.കമലാസനൻ, അനിത ഗോപകുമാർ, മീര.എസ്.മോഹൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്. മുൻ എം.എൽ.എ പി.ഐഷാപോറ്റി, വി.രവീന്ദ്രൻ നായർ, ഉമ്മന്നൂർ ഗ്രാമപഞ്ചായത്തംഗം ബിന്ദു പ്രകാശ് എന്നിവരെയാണ് കഴിഞ്ഞ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. 19 അംഗ കമ്മിറ്റി 21 അംഗങ്ങളായി ഉയർത്തി. ഇതിൻപ്രകാരം ഉമ്മന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.സുനിൽ കുമാർ, മൈലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉപാസന മോഹൻ, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി വി.കമലാസനൻ, മഹിളാ അസോ.ഏരിയ സെക്രട്ടറി അനിത ഗോപകുമാർ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മീര.എസ്.മോഹൻ എന്നിവരെ പുതുതായി ഉൾപ്പെടുത്തി. ജില്ലാ സമ്മേളന പ്രതിനിധികളായി 21 അംഗങ്ങളെയും 5 പകരം പ്രതിനിധികളെയും സമ്മേളനത്തിൽ തിര‌ഞ്ഞെടുത്തു.