കൊല്ലം: സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ കോളേജിലെ പി.ജി ഡിപ്പാർട്ട്‌മെന്റ് ഒഫ് എക്കണോമിക്‌സ് കുടുംബ നാഥന് വീൽ ചെയർ നൽകി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു.
എക്കണോമിക്‌സ് വിഭാഗം മേധാവി ഡോ.സി. പ്രഭാവതി സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്. ജിഷ അദ്ധ്യക്ഷത വഹിച്ചു. ഡോ. അപർണ ദാസ്, പട്ടത്താനം സുനിൽ, എ.ബി.അംബിക, നസറെത്, ഗൗരി എസ്.കുമാർ, കോളേജ് യൂണിയൻ ചെയർപേഴ്സൺ എസ്. നിമിഷ എന്നിവർ സംസാരിച്ചു. അവസാനവർഷ ബി.എ എക്കണോമിക്‌സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തങ്കശ്ശേരി ഗാന്ധി സേവാസംഘത്തിലെ അംഗത്തിനാണ് വീൽചെയർ നൽകിയത്. നേപ്പാളിൽ നടന്ന യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൽ ഇന്ത്യയെ പ്രതിനിധീകരിച്ച എ.ബി. അംബികയെ ചടങ്ങിൽ ആദരിച്ചു.