കൊല്ലം: പി.എം വിശ്വകർമ്മ യോജന പദ്ധതിയുടെ ഭാഗമായി കുണ്ടറ ഐ.എച്ച്.ആർ.ഡി കോളേജിൽ ട്രെയിനർമാർക്കുള്ള രണ്ടാം ഘട്ട പരിശീലനം പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വിതരണം കുണ്ടറ എസ്.എച്ച്.ഒ അനിൽ കുമാർ നിർവഹിച്ചു. മൂന്നാം ഘട്ട തയ്യൽ പരിശീലന കോഴ്സിന്റെ ഉദ്ഘാടനം കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് നിർവഹിച്ചു.
പ്രിൻസിപ്പൽ കെ.എസ്.താര അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗം സുരഭി, അദ്ധ്യാപകരായ സി.എസ്.സുജിത്ത്, വിജി ബാലകൃഷ്ണൻ, എ.ബേസിൽ ഗോമസ്, എം.എസ്.ശ്യാമ, എം.ആർ.ശ്രീലക്ഷ്മി, സുനിൽ സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.
ആറ് ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ദിവസേന 500 രൂപ സ്റ്റൈപ്പെന്റും പൂർത്തിയാക്കുന്നവർക്ക് 15,000 രൂപയുടെ ഉപകരണങ്ങളും വൗച്ചറോ ലഭിക്കും. കൂടാതെ മൂന്ന് ലക്ഷം രൂപ വരെയുള്ള ഈടില്ലാ വായ്പ, ഉപകരണങ്ങൾക്ക് ഗുണനിലവാര സർട്ടിഫിക്കേഷൻ, ബ്രാൻഡിംഗ് ഉൾപ്പടെ മാർക്കറ്റിംഗ് സഹായവും ലഭിക്കും.